---
title: "നീറ്റ് യുജി 2026: ഒഎംആർ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ"
english_title: "NEET UG 2026: Students Approach Supreme Court Over OMR Sheet Discrepancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376719/neet-ug-2026-students-supreme-court-omr-discrepancy`"
published_at: "2026-08-05T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c0a85d06e_images_(21).jpeg"
keywords: ["NEET UG 2026", "Supreme Court", "NTA", "OMR Sheet", "Medical Admission"]
---

# നീറ്റ് യുജി 2026: ഒഎംആർ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ

> **Lead Summary:** **ന്യൂഡൽഹി**: നീറ്റ് യുജി 2026 പരീക്ഷയിലെ ഒഎംആർ ഉത്തരക്കടലാസിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി 6 വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷാ സമയത്ത് അടയാളപ്പെടുത്തിയ ഉത്തരങ്ങളും ഫലപ്രഖ്യാപനത്തിന് ശേഷം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകിയ ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം.

## Article Content

**ന്യൂഡൽഹി**: നീറ്റ് യുജി 2026 പരീക്ഷയിലെ ഒഎംആർ ഉത്തരക്കടലാസിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി 6 വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷാ സമയത്ത് അടയാളപ്പെടുത്തിയ ഉത്തരങ്ങളും ഫലപ്രഖ്യാപനത്തിന് ശേഷം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകിയ ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം.

മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിംഗ് ആരംഭിക്കുന്നതിന് മുൻപ് വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിനു മുന്നിൽ ഹർജിക്കാർ ആവശ്യപ്പെട്ടു. 600-നും 650-നും മുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളാണ് പരാതിക്കാർ. പരീക്ഷയ്ക്ക് ശേഷം ആക്ഷേപങ്ങൾ ഉന്നയിക്കാൻ എൻടിഎ അനുവദിച്ച സമയത്ത് ഒഎംആർ ഷീറ്റുകളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഫലപ്രഖ്യാപനത്തിന് ശേഷമാണ് പൊരുത്തക്കേട് സംഭവിച്ചതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376719/neet-ug-2026-students-supreme-court-omr-discrepancy`)